Latest News

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 10 മരണം

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ  കമ്പനിയിൽ സ്ഫോടനം: 10 മരണം
X

തെലങ്കാന:തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം. അപകടത്തിൽ 10 പേർ മരിച്ചു. പശമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് സ്ഫോടനമുണ്ടായത്. 14 തൊഴിലാളികൾക്കു പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.

ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കെട്ടിടം പൂർണമായും സ്ഫോടനത്തിൽ തകർന്നു. സമീപത്തെ മറ്റു ചില കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്.

ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പലരും ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്.

Next Story

RELATED STORIES

Share it