ഭൂമിപൂജ: യുപി മുഖ്യമന്ത്രി ഇന്ന് അയോധ്യ സന്ദർശിക്കും

ലഖ്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ സന്ദർശിക്കും. ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ നിർമ്മിക്കുന്ന രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഭൂമി പൂജയ്ക്കാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമാണത്തിനുള്ള തറക്കല്ലിടുമെന്ന് ക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ പ്രസിഡന്റ് മഹന്ദ് ന്രിത്യഗോപാൽ ദാസ് പറഞ്ഞു.
ഭൂമിപൂജയക്കു ശേഷം നടക്കുന്ന പരിപാടികളിൽ നിരവധി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ആർഎസ്എസ് നേതാക്കളും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നവംബർ 9ന് സുപ്രിംകോടതി നൽകിയ ഉത്തരവ് പ്രകാരമാണ് ക്ഷേത്രം നിർമിക്കുന്നതിനുള്ള വഴിയൊരുങ്ങിയത്.
ബാബറി മസ്ജിദ് ഭൂമി ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് രാമക്ഷേത്രം നിർമിക്കുന്നതിനുള്ള സംഘപരിവാർ ശ്രമങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT