ഭീഷ്മ പര്‍വ്വത്തിന് സൗദിയിലും വന്‍ വരവേല്‍പ്പ്

ജിദ്ദ: മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് അണിയിച്ചൊരുക്കിയ ആക്ഷന്‍ എന്റര്‍ടൈമെന്റ് മൂവി ഭീഷ്മ പര്‍വ്വത്തിന് സൗദിയിലും വന്‍ വരവേല്‍പ്പ് നല്‍കി. ജിദ്ദയില്‍ മമ്മൂട്ടി ഫാന്‍സ് അസ്സോസിയേഷന്‍ ഫാന്‍സ് ഷോ സംഘടിപ്പിച്ചു. ജിദ്ദ ജാമിഅ പ്ലാസയിലെ സിനി പോളീസ് തീയറ്ററില്‍ ഒരേ സമയം രണ്ട് സ്‌ക്രീനുകളിലായാണ് ഫാന്‍സ് ഷോ സംഘടിപ്പിച്ചത്.
ഫാന്‍സ് ഷോക്ക് എത്തിയവര്‍ക്ക് തീയറ്റര്‍ മാനേജ്മന്റ് ചോക്ലേറ്റ്കളും ലഘു പാനീയങ്ങളും നല്‍കി. ആദ്യമായാണ് സൗദിയില്‍ നോണ്‍ ഷെഡ്യൂള്‍ സമയത്ത് ഫാന്‍സ് ഷോ ഒരേ സമയം രണ്ട് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മമ്മൂട്ടിയുടെ മാസ്സ് എന്‍ട്രിയോട് കൂടി ആരാധകര്‍ തീയേറ്ററിന് അകത്ത് ആവേശ പ്രകടനങ്ങള്‍ നടത്തി. ഷോക്ക് ശേഷം ഫാന്‍സ് അസോസിയേഷന്‍ കേക്ക് മുറിച്ച് ഭീഷ്മ പര്‍വ്വത്തിന്റെ വരവും മമൂട്ടിയുടെ ആറാട്ടും ആഘോഷമാക്കി.
ജിദ്ദ സിനി പോളീസില്‍ നടന്ന വിവിധ പരിപാടികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ഗഫൂര്‍ ചാലില്‍, സെക്രട്ടറി സിനോഫര്‍, അന്‍വര്‍ വല്ലാഞ്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. സൗദിയില്‍ വോക്‌സ് സിനിമ, മൂവി, സിനി പൊളിസ്, എംപയര്‍, എഎംസി എന്നീ കമ്പനികളുടെ തീയേറ്ററുകളിലാണ് ഭീഷ്മ പര്‍വ്വം പ്രദര്‍ശിപ്പിക്കുന്നത്.
RELATED STORIES
മരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTടോള്‍ പ്ലാസയിലെ അതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, കാറിലുണ്ടായിരുന്ന...
12 Aug 2022 3:26 AM GMTഎറണാകുളത്ത് ബാറില്‍ തര്‍ക്കം; യുവാവിന് വെട്ടേറ്റു
12 Aug 2022 1:13 AM GMTഒമാനില്‍ നിന്ന് സ്വര്‍ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി...
12 Aug 2022 1:02 AM GMTവ്യാപാരിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്...
12 Aug 2022 12:56 AM GMT