Latest News

ഗോത്രവര്‍ഗ മേഖലയിലെ ഭക്ഷ്യ ഭദ്രത ഉറപ്പാക്കാന്‍ 'ഭാസുര': തൃശൂര്‍ ജില്ലയില്‍ തുടക്കമായി

ഗോത്രവര്‍ഗ മേഖലയിലെ ഭക്ഷ്യ ഭദ്രത ഉറപ്പാക്കാന്‍ ഭാസുര: തൃശൂര്‍ ജില്ലയില്‍ തുടക്കമായി
X

തൃശൂര്‍: 'ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന ആശയത്തിലൂന്നി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടപ്പിലാക്കുന്ന ഗോത്ര വര്‍ഗ വനിതാ ഭക്ഷ്യ ഭദ്ര കൂട്ടായ്മയായ 'ഭാസുര' രൂപീകരണത്തിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി. ഭാസുര രൂപീകരണത്തിന്റെയും പട്ടികവര്‍ഗ പ്രൊമോട്ടര്‍മാര്‍ക്കുള്ള പരിശീലന ക്ലാസ്സിന്റെയും ഉദ്ഘാടനം കൊടകര ബ്ലോക്ക് ഓഫിസ് ഹാളില്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി രമേശന്‍ അധ്യക്ഷത വഹിച്ചു.

ഗോത്രവര്‍ഗ മേഖലയിലെ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമിടുന്നത്. ജില്ലയിലെ ഓരോ ഗോത്രവര്‍ഗ ഊരുകളിലും വിദ്യാഭ്യാസമുള്ള ഒരു വനിതയെയാണ് ഭാസുരയുടെ കണ്‍വീനറായി നിയമിക്കുക. ആ ഊരിലെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതോടൊപ്പം ഭക്ഷ്യ വിതരണത്തിലെ പരാതികളും ഇവര്‍ മുഖേന ഭക്ഷ്യ കമ്മീഷനില്‍ എത്തും.

Next Story

RELATED STORIES

Share it