Latest News

ബംഗളൂരു മയക്കുമരുന്ന്‌ കേസ്; നടി സഞ്ജന ഗല്‍റാണി കസ്റ്റഡിയില്‍

ബംഗളൂരു മയക്കുമരുന്ന്‌ കേസ്; നടി സഞ്ജന ഗല്‍റാണി കസ്റ്റഡിയില്‍
X

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി സജ്ഞന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഹാജരായില്ല. കേസില്‍ അറസ്റ്റിലായ മലയാളി നിയാസ് മുഹമ്മദില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജനയുടെ വസതിയില്‍ റെയ്ഡ് നടത്തിയത്. സിനിമ താരം നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

കേസിലെ മൂന്നാം പ്രതി വിരേന്‍ ഖന്നയുടെയും സഞ്ജനയുടെയും വീടുകളില്‍ ഒരേ സമയമായിരുന്നു സിസിബിയുടെ പരിശോധന. കസ്റ്റഡിയിലെടുത്ത സഞ്ജനയെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അരൂര്‍ സ്വദേശി നിയാസിന് മലയാള സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. നിരവധി മലയാള ചിത്രങ്ങളില്‍ ഇയാള്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബംഗളൂരൂ, കൊച്ചി എന്നിവിടങ്ങളില്‍ മോഡലിംഗ് രംഗത്തും സജീവമായിരുന്നു നിയാസ്. കേസില്‍, കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. എഫ്.ഐ.ആറിലുള്ള 12 പേരില്‍ ഏഴു പേരാണ് ഇതുവരെ പിടിയിലായത്. ഒരാള്‍ കസ്റ്റഡിയിലുമുണ്ട്.




Next Story

RELATED STORIES

Share it