Latest News

തനിസാന്ദ്രയിലെ ബുള്‍ഡോസര്‍ നടപടിയില്‍ നിയമലംഘനമുണ്ടായെന്ന് സമ്മതിച്ച് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി

തനിസാന്ദ്രയിലെ ബുള്‍ഡോസര്‍ നടപടിയില്‍ നിയമലംഘനമുണ്ടായെന്ന് സമ്മതിച്ച് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി
X

ബെംഗളൂരു: തനിസാന്ദ്രയില്‍ ഉണ്ടായ ബുള്‍ഡോസര്‍ നടപടിയില്‍ വീഴ്ച സമ്മതിച്ച് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി. പൊളിക്കല്‍ നടപടികള്‍ക്ക് മുമ്പ് നോട്ടിസ് നല്‍കണമെന്ന സുപ്രിംകോടതി വിധി പാലിക്കാതെയാണ് പ്രദേശത്ത് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചതെന്ന് അതോറിറ്റി കമ്മീഷണര്‍ മണിവണ്ണന്‍ പറഞ്ഞു. അതേസമയം, പൊളിച്ചു നീക്കിയ സ്ഥലങ്ങള്‍ സര്‍ക്കാരിന്റെ അധീനതയില്‍ തന്നെ ഉള്ള സ്ഥലമാണെന്നും അതു പരിശോധിച്ചതിനു ശേഷമായിരുന്നു നടപടിയെന്നും മണിവണ്ണന്‍ പറഞ്ഞു.

സംഭവത്തില്‍ ആവശ്യമായ നഷ്ടപരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും വീഴ്ച സംഭവിച്ചതെവിടെയാണെന്നതിനേകുറിച്ച് അന്വേഷണം നടത്തുമെന്നുമാണ് കമ്മീഷണറുടെ മറ്റൊരു വാദം. സംഭവം അന്വേഷിച്ച് മുപ്പതു ദിവസത്തിനുളളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ തനിസാന്ദ്രയില്‍ അറുപതോളം വീടുകള്‍ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി പൊളിച്ചു നീക്കിയത്. അതിരാവിലെ പ്രദേശത്തെത്തിയ സംഘം ജെസിബി ഉപയാഗിച്ച് വീടുകള്‍ പൊളിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്ഥലത്തെ അനധികൃത നിര്‍മ്മാണം ആരോപിച്ചാണ് പൊളിച്ചു നീക്കല്‍.

Next Story

RELATED STORIES

Share it