Latest News

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തിങ്കഴാഴ്ച രാത്രി പത്തോടെയാണ് 34കാരനായ കുര്‍ബന്‍ അലി ഷാ പാര്‍ട്ടി ഓഫിസിനുള്ളില്‍ കൊല്ലപ്പെട്ടത്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ആരോപണം
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടി ഓഫfസിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തിങ്കഴാഴ്ച രാത്രി പത്തോടെയാണ് 34കാരനായ കുര്‍ബന്‍ അലി ഷാ പാര്‍ട്ടി ഓഫിസിനുള്ളില്‍ കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ സംഘം പാര്‍ട്ടി ഓഫിസിനുള്ളിലേക്ക് അതിക്രമിച്ച് കയറി കുര്‍ബന്‍ സിംഗിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ വെടിയുതിര്‍ത്തതിന്റെ ശബ്ദം പുറത്തേയ്ക്ക് കേട്ടില്ല. പഞ്ചായത്ത് സമിതിയുടെ ഉപസഭാപതിയായിരുന്നു കൊല്ലപ്പെട്ട കുര്‍ബന്‍ സിംഗ് ഷാ.

വെടിയേറ്റ നിലയില്‍ കുര്‍ബന്‍ സിംഗിനെ കണ്ട പ്രവര്‍ത്തകര്‍ ഉടന്‍ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജെപി പിന്തുണയുള്ള ക്രിമിനലുകളാണ് കൊലപാതകത്തിനു പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.ഏറെ നാളായി ബിജെപി തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് പന്‍സ്‌കുര. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഉള്‍പ്പോരുകളുടെ ഫലമാണ് കൊലപാതകം എന്നാണ് ബിജെപി ആരോപിക്കുന്നത്.


Next Story

RELATED STORIES

Share it