Latest News

ബംഗാള്‍ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാല് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ബംഗാള്‍ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാല് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
X

കൊല്‍ക്കത്ത: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാല് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അടുത്ത മൂന്ന് ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജില്ലകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി അരവിന്ദ് ആനന്ദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ബീര്‍ഭം, ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലകളിലെ എസ്പിമാര്‍, അസന്‍സൊള്‍- ദുര്‍ഗാപൂര്‍ കമ്മീഷ്ണര്‍, ബോര്‍പൂര്‍ സബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍ തുടങ്ങിയവര്‍ക്കാണ് സ്ഥലം മാറ്റം.

ഈസ്റ്റ് ബര്‍ദ്വാന്‍ എസ്പി ഭാസ്‌കര്‍ മുഖര്‍ജിയെ മാറ്റി തല്‍സ്ഥാനത്ത് അജീത് കുമാറിനെ നിയമിച്ചു. മിറാജ് ഖാലിദിനെ ബീര്‍ഭത്തുനിന്ന് മാറ്റി പകരം നാഗേന്ദ്ര നാഥ് ത്രിപാഠിയെ നിയമിച്ചു. സുകേശ് ജെയിനിനെ അസന്‍സോളില്‍ നിന്ന് മാറ്റി പകരം മിതേഷ് ജയിനിനെ നിയമിച്ചു. ബോല്‍പൂരില്‍ നിന്ന് അഭിഷേക് റോയിയെ മാറ്റി പകരം നഗേന്ദ്ര ദേവരകോണ്ടയെ നിയമിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് ഉദ്യോഗസ്ഥെ മാറ്റുന്നതിനെതിരേ തൃണമൂല്‍ നേതാക്കള്‍ ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ എക്‌സ്ട്രീമിലി കോംപ്രൊമൈസ്ഡ് എന്നാണ് ഡെറക് ഒബ്രിയാന്‍ വിശേഷിപ്പിച്ചത്.

Next Story

RELATED STORIES

Share it