ടിഎംസി 'ഗുണ്ടകള്‍' കാറിനു നേരെ വെടിയുതിര്‍ത്തെന്ന് ബംഗാളിലെ ബിജെപി നേതാവ്
ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ നിന്ന് അസന്‍സോളിലെ ഹിരാപൂരിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം അസന്‍സോളില്‍ വച്ച് ആക്രമിക്കുകയായിരുന്നുവെന്നും 'ഗുണ്ട'കള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിയാതെ വന്നതിനാല്‍ താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും മുഖര്‍ജി പറഞ്ഞു.

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് 'ഗുണ്ടകള്‍' തന്റെ കാറിന് നേരെ വെടിയുതിര്‍ത്തെന്ന ആരോപണമുയര്‍ത്തി ബംഗാളിലെ ബിജെപി നേതാവ് കൃഷ്ണേന്ദു മുഖര്‍ജി. ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ നിന്ന് അസന്‍സോളിലെ ഹിരാപൂരിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം അസന്‍സോളില്‍ വച്ച് ആക്രമിക്കുകയായിരുന്നുവെന്നും 'ഗുണ്ട'കള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിയാതെ വന്നതിനാല്‍ താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും മുഖര്‍ജി പറഞ്ഞു. എന്നാല്‍ ടിഎംസി ആരോപണങ്ങള്‍ നിഷേധിച്ചു.
അജ്ഞാതരായ മൂന്നംഗ സംഘം തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ ടിഎംസി പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി മുഖര്‍ജി ആരോപിച്ചു. ഡ്രൈവര്‍ സഹായത്തിനായി നിലവിളിച്ചപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടുവെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
മുഖര്‍ജിയില്‍ നിന്ന് പരാതി ലഭിച്ചതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഹിരാപൂര്‍ പോലിസ് പറഞ്ഞു. അതേസമയം, കള്ളക്കടത്ത്, കൊലപാതക കേസുകളില്‍ പ്രതിയായ മുഖര്‍ജി കുറെ കാലമായി ഒഴിവിലായിരുന്നുവെന്നും ആരെങ്കിലും പഴയ വൈരാഗ്യം തീര്ത്തതായിരിക്കുമെന്നും ടിഎംസി എംഎല്‍എ തപസ് ബാനര്‍ജി പറഞ്ഞു.
RELATED STORIES
എംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT'പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു',...
19 May 2022 4:17 PM GMT