Latest News

ബെയ്‌റൂത്ത് സ്‌ഫോടനം: ലബ്‌നാന്‍ സര്‍ക്കാര്‍ രാജിയിലേക്ക്

കഴിഞ്ഞ ചൊവ്വാഴ്ച ബെയ്റൂത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബെയ്‌റൂത്ത് സ്‌ഫോടനം: ലബ്‌നാന്‍ സര്‍ക്കാര്‍ രാജിയിലേക്ക്
X

ബെയ്‌റൂത്ത്: നിരവധി പേരുടെ മരണത്തിനിടയാക്കിയ ബെയ്‌റൂത്ത് സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് പൊട്ടിപുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ലബ്നാന്‍ സര്‍ക്കാര്‍ രാജിവെക്കുന്നു. ഉടന്‍ തന്നെ രാജി പ്രഖ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസനെ ഉദ്ദരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ബെയ്റൂത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. 110പേരെ കാണാതാവുകയും ചെയ്തു. സ്‌ഫോടനത്തെ തുടര്‍ന്ന് 300,000 പേര്‍ ഭവനരഹിതരായി. രാജ്യത്തെ രണ്ട് പ്രഥാന ജലവൈദ്യുത നിലയങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

ഇതിനെ തുടര്‍ന്ന് സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി രൂക്ഷമായ പ്രക്ഷോഭമാണ് ലെബ്‌നാനില്‍ നടക്കുന്നത്. തിങ്കളാഴ്ച രാവിലെ ലെബ്‌നാന്‍ നീതിന്യായ മന്ത്രിയും ഇന്‍ഫര്‍മേഷന്‍ മന്ത്രിയും പരിസ്ഥിതി മന്ത്രിയും രാജിവച്ചിരുന്നു. ധനമന്ത്രി രാജിവെക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

ലെബ്‌നാനില്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍ വളരെ വലുതാണെന്ന് അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി വക്താവ് പറഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ തകര്‍ന്ന വീടുകളലാണ് താമസിക്കുന്നത്. ''ഈ ലക്ഷക്കണക്കിനു പേര്‍ക്ക് അഭയം ആവശ്യമാണ്, അവര്‍ക്ക് ഭക്ഷണം ആവശ്യമാണ്. വളരെ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it