Top

അടിച്ചു,പട്ടിണിക്കിട്ടു; ജയിലിലെ ഭീകരാനുഭവങ്ങള്‍ ഡോ. കഫീല്‍ ഖാന്‍ പറയുന്നു

' മുംബൈയില്‍ നിന്ന് അറസ്റ്റുചെയ്ത് ഏതാനും ദിവസത്തേക്ക് കസ്റ്റഡിയില്‍ വെച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ആവര്‍ത്തിച്ച് മര്‍ദ്ദിച്ചു. ഉറങ്ങാന്‍ അനുവദിച്ചില്ല, അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

അടിച്ചു,പട്ടിണിക്കിട്ടു; ജയിലിലെ ഭീകരാനുഭവങ്ങള്‍ ഡോ. കഫീല്‍ ഖാന്‍ പറയുന്നു
X

ജയ്പൂര്‍: 'ഇത്തവണ അവര്‍ എന്നെ തകര്‍ത്തു, എന്റെ നീണ്ട താടി മുറിച്ചുമാറ്റി, അവര്‍ എന്നെ അടിച്ചു, ചെറിയ സെല്ലില്‍ അടച്ചു, പട്ടിണിക്കിട്ടു...' ബിജെപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പകപോക്കലിനിരയായി രണ്ടാമതും ജയിലില്‍ അടക്കപ്പെട്ട ശേഷം ഹൈക്കോടതി ഇടപപടലില്‍ മോചിതനായ ഡോ. കഫീല്‍ ഖാന്റെ ജയിലനുഭവങ്ങള്‍ പറയുമ്പോള്‍ അത് ഹിന്ദുത്വ ഫാഷിസം എത്രത്തോളം മനുഷ്യത്വ രഹിതമായാണ് എതിരാളികളോട് പെരുമാറുന്നത് എന്നതിന്റെ സൂചനയായി മാറുകയാണ്. ആദ്യ പ്രാവശ്യത്തെ തടവിനു ശേഷം മോചിതനായ ഡോ. കഫീല്‍ ഖാനെ എട്ടു മാസം മുന്‍പാണ് വീണ്ടും ജിയിലില്‍ അടച്ചത്. വിവാഹം കഴിഞ്ഞ അഞ്ചു വര്‍ഷമായെങ്കിലും അതില്‍ രണ്ടര വര്‍ഷവും ജയിലില്‍ തന്നെയായിരുന്നു എന്ന് ഡോ. കഫീല്‍ ഖാന്‍ പറയുന്നു. 'എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം ? എന്റെ പേരിലെ ഖാന്‍ എന്ന വാക്കുപോലും അവര്‍ക്ക് അലോസരമുണ്ടാക്കി.' അദ്ദേഹം പറഞ്ഞു.

' മുംബൈയില്‍ നിന്ന് അറസ്റ്റുചെയ്ത് ഏതാനും ദിവസത്തേക്ക് കസ്റ്റഡിയില്‍ വെച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ആവര്‍ത്തിച്ച് മര്‍ദ്ദിച്ചു. ഉറങ്ങാന്‍ അനുവദിച്ചില്ല, അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ വേദന കാരണം ഇരിക്കാന്‍ പോലും കഴിഞ്ഞില്ല. എല്ലാവരേയും കൊല്ലാന്‍ വേണ്ടി കണ്ടെത്തിയ ഒരു പൊടിയെക്കുറിച്ചായിരുന്നു പ്രധാന ചോദ്യം. അങ്ങിനെയൊന്നില്ലെങ്കിലും. തീവ്രവാദിയും കൊടും കുറ്റവാളിയും എന്ന തരത്തിലാണ് പെരുമാറിയത്. കസ്റ്റഡിയില്‍ നിന്ന് ജനുവരി 31 രാത്രി മഥുര ജയിലിലേക്ക് അയച്ചു.' തുടര്‍ന്നുള്ള കാര്യങ്ങള്‍ എങ്ങനെയെങ്കിലും മറക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. അഞ്ച് പകലും രാത്രിയും ഒരു ചെറിയ സെല്ലില്‍ ഏകാന്തതടവില്‍ പാര്‍പ്പിച്ചു. അഞ്ച് ദിവസത്തേക്ക് രണ്ട് റൊട്ടികളും കുറച്ച് വെള്ളവുമാണ് നല്‍കിയത്. വിശന്നതിനാല്‍ ആദ്യത്തെ റൊട്ടി വേഗത്തില്‍ കഴിച്ചുവെന്നും പിന്നീട് കൂടുതല്‍ ലഭിക്കുന്നില്ലെന്ന് മനസ്സിലായെന്നും ഖാന്‍ പറയുന്നു. ''അതിനാല്‍ ഞാന്‍ രണ്ടാമത്തെ റൊട്ടി ഉണക്കി, ചെറിയ കഷണങ്ങള്‍ വെള്ളത്തില്‍ അലിയിച്ച് കഴിച്ചു,'' അദ്ദേഹം ഓര്‍ക്കുന്നു. 'പക്ഷേ, ഞാന്‍ വളരെ വിശന്നും നിരാശനുമായിത്തീര്‍ന്നു, ഉറക്കെ നിലവിളിക്കുകയും ഭക്ഷണം ചോദിക്കുകയും ചെയ്തു. ഞാന്‍ ഭക്ഷണത്തെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും വ്യാമോഹിക്കാന്‍ തുടങ്ങി... ', അദ്ദേഹം പറയുന്നു. 'എനിക്ക് മൂത്രമൊഴിക്കാന്‍ കഴിഞ്ഞില്ല, കുറച്ച് തുള്ളികളാണ് പുറത്തേക്കു വന്നത്. കഠിന വേദനയില്‍ ഞാന്‍ വീണ്ടും അലറിവിളിച്ചു.'

'ഇപ്പോള്‍ ഞാന്‍ ജയിലില്‍ നിന്നും പുറത്താണ് എന്നാല്‍ ഞാന്‍ എന്തു ചെയ്തു, എനിക്ക് എന്തുചെയ്യാന്‍ കഴിയും? ഞാന്‍ ഒന്നും പറഞ്ഞില്ല, ഇന്ത്യയോടും ഭരണഘടനയെയും നിയമത്തെയും കുറിച്ചുള്ള എന്റെ സ്‌നേഹത്തെക്കുറിച്ച് മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്. ഞാനൊരിക്കലും പ്രകോപനപരമായ പ്രസംഗങ്ങളൊന്നും നടത്തിയിട്ടില്ല, ഞാന്‍ ഒരിക്കലും അക്രമത്തിന് ആളുകളെ പ്രേരിപ്പിച്ചിട്ടില്ല, എന്നിട്ടും എന്നെ അകത്താക്കുകയും പീഡിപ്പിക്കുകയും തല്ലുകയും ചെയ്തു, ' ഖാന്‍ ചൂണ്ടിക്കാട്ടുന്നു. 'എനിക്ക് ജയിലില്‍ പോകാന്‍ താല്‍പ്പര്യമില്ല, പക്ഷേ അവര്‍ എന്നെ തെറ്റായ കാരണം പറഞ്ഞ് വലിച്ചിഴയ്ക്കുന്നു, ആശുപത്രിയില്‍ മരിച്ച കുട്ടികളെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും പറയുന്നു. എന്റെ കുടുംബം വളരെയധികം കഷ്ടപ്പെട്ടു. ഇതാദ്യമായാണ് എന്റെ വൃദ്ധയായ അമ്മ കൈകള്‍ മടക്കി മിണ്ടാതിരിക്കാന്‍ എന്നോട് അപേക്ഷിച്ചത്. എന്റെ സഹോദരന്മാര്‍ക്ക് നല്ല ബിസിനസ്സ് ഉണ്ടായിരുന്നു, കേസിനു വേണ്ടി ചിലവിട്ട് അതെല്ലാം ഇല്ലാതെയായി. എന്റെ ഭാര്യ ജീവിച്ചിരിക്കെ തന്നെ നരകത്തിലൂടെ കടന്നുപോയി. ഞാന്‍ എന്റെ കുട്ടികള്‍ക്ക് അപരിചിതനാണ്. എന്തിന്, ഇതെല്ലാം അര്‍ഹിക്കാന്‍ ഞാന്‍ എന്തു ചെയ്തു, ഡോ. കഫീല്‍ ഖാന്‍ ചോദിക്കുന്നു.

ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതക്ക് ആവര്‍ത്തിച്ച് ഇരയാക്കപ്പെടുമ്പോഴും ഡോ. കഫീല്‍ ഖാന്‍ തന്റെ ദൗത്യത്തില്‍ നിന്നും പിന്മാറുന്നില്ല. പ്രളയബാധിത പ്രദേശത്തെ ജനങ്ങള്‍ക്ക് വൈദ്യസഹായമെത്തിക്കാന്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

Next Story

RELATED STORIES

Share it