Latest News

'നിയമസഭയില്‍ സജീവമാകണം, ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം'; എംഎല്‍എമാര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി

നിയമസഭയില്‍ സജീവമാകണം, ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം; എംഎല്‍എമാര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: എംഎല്‍എമാര്‍ നിയമസഭയില്‍ സജീവമാകണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ വീണ്ടും സ്ഥാനാര്‍ഥികളാകും, ചിലര്‍ സ്ഥാനാര്‍ഥികളാകില്ല. അതൊന്നും നോക്കേണ്ട കാര്യമില്ലെന്നും ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എമാര്‍ സഭാ നടപടികളില്‍ സജീവമായി ഇടപെടണം. ചര്‍ച്ചകളും മറ്റും നടക്കുമ്പോള്‍ സഭയില്‍ തന്നെ ഉണ്ടാകണം. സഭയുടെ അവസാനത്തെ സമ്മേളനത്തെ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

Next Story

RELATED STORIES

Share it