Latest News

ഭരണഭാഷാ വാരാഘോഷം സമാപിച്ചു

പരിപാടിയുടെ ഭാഗമായി ഇംഗ്ലിഷ് വാക്കുകളും സമാന മലയാള പദങ്ങളും വ്യക്തമാക്കുന്ന ഒരാഴ്ച നീണ്ടുനിന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. 'മലയാളം ഭരണഭാഷയാവുമ്പോള്‍' എന്ന വിഷയത്തില്‍ താലൂക്ക് പരിധിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഉപന്യാസ മല്‍സരവും സംഘടിപ്പിച്ചിരുന്നു.

ഭരണഭാഷാ വാരാഘോഷം സമാപിച്ചു
X

പെരിന്തല്‍മണ്ണ: കേരള സര്‍ക്കാര്‍ ഭരണഭാഷാ വാരാഘോഷത്തിന്റെ താലൂക്കുതല സമാപനം പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസില്‍ നടന്നു. തഹസില്‍ദാര്‍ പി ടി ജാഫറലി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി കെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പ്രശസ്ത കലാനിരൂപകന്‍ ഡോ.എന്‍ പി വിജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയുടെ ഭാഗമായി ഇംഗ്ലിഷ് വാക്കുകളും സമാന മലയാള പദങ്ങളും വ്യക്തമാക്കുന്ന ഒരാഴ്ച നീണ്ടുനിന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. 'മലയാളം ഭരണഭാഷയാവുമ്പോള്‍' എന്ന വിഷയത്തില്‍ താലൂക്ക് പരിധിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഉപന്യാസ മല്‍സരവും സംഘടിപ്പിച്ചിരുന്നു. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തഹസില്‍ദാര്‍ നിര്‍വ്വഹിച്ചു.

രേഖ കെ(താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്, പെരിന്തല്‍മണ്ണ), ശ്രീകുമാര്‍ വി(മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്), ബിന്ദു വര്‍ഗീസ്(റവന്യൂ ഡിവിഷണല്‍ ഓഫീസ്, പെരിന്തല്‍മണ്ണ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. പി എസ്‌വിജയകുമാര്‍, എ വേണുഗോപാലന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it