Latest News

ബാവലിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ബാവലിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
X

മാനന്തവാടി: ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടകയില്‍ നിന്ന് പിക്കപ്പ് ജീപ്പില്‍ കടത്തുകയായിരുന്ന 900 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി. വാഹനം ഓടിച്ചിരുന്ന തലശ്ശേരി ചാലക്കുന്ന് വീട്ടില്‍ ഇസ്മായില്‍ (46) നെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ കോട്പ അക്ട് പ്രകാരം കേസെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫിസര്‍ സജീവന്‍ തരിപ്പ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി ഡി അരുണ്‍, വിപിന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലോക്ക് ഡൗണ്‍ കാലയളവില്‍ പച്ചക്കറി വാഹനങ്ങളിലും മറ്റും പുകയില ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് ഒളിച്ചു കടത്തുന്നത് വര്‍ധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it