പ്രളയം: ബംഗ്ലാദേശില്‍ 54 മരണം, പ്രളയബാധിതര്‍ 24 ലക്ഷമെന്ന് ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ ബംഗ്ലാദേശില്‍ ഇതുവരെ 54 പേര്‍ക്ക് ജീവഹാനിയുണ്ടായതായി ഐക്യരാഷ്ട്രസഭ. 1988 നു ശേഷം രാജ്യം കണ്ട ഏറ്റവും തീവ്രമായ പ്രളയം 24 ലക്ഷം പേരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നിരവധി പേര്‍ ഭവനരഹിതരായി.
യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് നല്‍കിയ വിവരമനുസരിച്ച് 56,000 പേരെ സര്‍ക്കാരിന്റെ താല്‍ക്കാലിക പ്രളയ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
യുഎന്‍ രാജ്യത്ത് ഭക്ഷണവും ശുദ്ധജലവും വിതരണം ചെയ്യുന്നതിനുള്ള നീക്കം നടത്തുന്നുണ്ട്. യുഎന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 52 ലക്ഷം ഡോളര്‍ അനുവദിച്ചു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്കാവശ്യമായ ചികില്‍സാ കിറ്റ്, കാര്‍ഷിക ഉപകരണങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയവയ്‌ക്കു വേണ്ടി ഈ തുക വിനിയോഗിക്കും.
കൊവിഡ് വ്യാപനത്തിന്റെയും നേരത്തെ അനുഭവപ്പെട്ട അംപന്‍ ചുഴലിക്കാറ്റിന്റെയും കൂടെ പ്രളയം രാജ്യത്തെ വലിയ പ്രതിസന്ധിയിലെത്തിച്ചതായാണ് യുഎന്‍ വിലയിരുത്തല്‍. അംപന്‍ കഴിഞ്ഞ മെയിലാണ് ബംഗ്ലാദേശിന്റെ തീരപ്രദേശത്തെ ആക്രമിച്ചത്.
1988 ല്‍ നടന്ന പ്രളയത്തില്‍ ബംഗ്ലാദേശില്‍ 500 പേര്‍ മരിച്ചിരുന്നു, അന്ന് പ്രളയബാധിതരുടെ എണ്ണം 2.5 കോടിയായിരുന്നു.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT