Latest News

ഗുജറാത്തി-ഹിന്ദി ചലച്ചിത്ര നടന്‍ അമിത് മിസ്ട്രി അന്തരിച്ചു

ഗുജറാത്തി-ഹിന്ദി ചലച്ചിത്ര നടന്‍ അമിത് മിസ്ട്രി അന്തരിച്ചു
X

മുംബൈ: പ്രശസ്ത ഗുജറാത്തി-ഹിന്ദി ചലച്ചിത്ര നടന്‍ അമിത് മിസ്ട്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 47 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30ഓടെ അന്ധേരിയിലെ വസതിയിലാണ് അന്ത്യം. ഉറങ്ങിയെണീറ്റ് പ്രഭാതഭക്ഷണം കഴിച്ചശേഷം വ്യായാമം ചെയ്‌തെന്നും അദ്ദേഹം തികച്ചും ആരോഗ്യവാനായിരുന്നുവെന്നും നടന്റെ മാനേജര്‍ മഹര്‍ഷി ദേശായി പറഞ്ഞു. ഷോര്‍ ഇന്‍ ദ സിറ്റി, ബേ യാര്‍, ആമസോണ്‍ പ്രൈം വീഡിയോ സീരീസായ ബാന്‍ഡിഷ് ബാന്‍ഡിറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ക്യാ കെഹ്ന, ഏക് ചാലിസ് കി ലാസ്റ്റ് ലോക്കല്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സീരീസായ ബാന്‍ഡിഷ് ബാന്‍ഡിറ്റുകളില്‍ സംഗീതജ്ഞന്‍ ദേവേന്ദ്ര റാത്തോഡിനൊപ്പം അമിത് മിസ്ട്രി മികച്ച കൈയടി നേടി.

അമിത് മിസ്ട്രിയുടെ ആകസ്മിക മരണം ഞെട്ടിച്ചെന്ന് ബാന്‍ഡിഷ് ബാന്‍ഡിറ്റിലെ സഹനടന്‍ രാജേഷ് തിലാങ് ട്വീറ്റ് ചെയ്തു. ഗായകനും നടനുമായ സ്വാനന്ദ് കിര്‍കിര്‍, നടന്‍ ടിസ്‌ക ചോപ്ര തുടങ്ങിയവര്‍ അനുശോചിച്ചു.

Bandish Bandits Actor Amit Mistry Dies At 47

Next Story

RELATED STORIES

Share it