കടല്‍ പ്രക്ഷുബ്ധമാവും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; അഞ്ചുദിവസം അറബിക്കടലില്‍ മല്‍സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ജൂലൈ 31 മുതല്‍ ആഗസ്ത് നാലുവരെ അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. ആഗസ്ത് ഒന്നിന് രാവിലെ മുതല്‍ അറബിക്കടലില്‍ ഒരു മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ട്. ജൂലൈ 31ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവാന്‍ കൂടുതല്‍ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും പ്രത്യേകം ശ്രദ്ധിക്കണം.
അറബിക്കടലില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനം നടത്താന്‍ പാടുള്ളതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയില്‍ കൂടുതല്‍ കാണിക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ മഴയുടെ സാഹചര്യത്തില്‍ വേലിയേറ്റ സമയങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT