ചികില്‍സയിലായിരുന്ന ബാലുശ്ശേരി സ്വദേശി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികില്‍സയിലായിരുന്ന ബാലുശ്ശേരി സ്വദേശി ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണി(52)യാണ് മരിച്ചത്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണി പിന്നീട് നെഗറ്റീവായെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആഴ്ചകളായി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം 20 വര്‍ഷത്തോളം ജിദ്ദയിലെ പ്രശസ്തമായ ഷാമി റെസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്നു. പിന്നീട് സ്വന്തമായി റെസ്റ്റോറന്റ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജിദ്ദ ഷറഫിയ്യയിലെ ഷോപ്പ് ജീവനക്കാര്‍ക്കിടയില്‍ സുപരിചിതനാണ്. പരേതനായ അപ്പുവാണ് പിതാവ്. മാതാവ്: ഭാര്‍ഗവി. ഭാര്യ: ജ്യോതി. മക്കള്‍: മയൂമി, മയൂന്‍ മണി(ഇരുവരും ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
Balussery native, undergoing treatment died in Jeddah
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT