Latest News

ബലൂണ്‍ വില്‍പ്പനക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 3 കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

ബലൂണ്‍ വില്‍പ്പനക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 3 കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്
X

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ബലൂല്‍ വില്‍പ്പനക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. അതില്‍ മൂന്ന് പേര്‍ കുട്ടികളാണ്.

പുതുവല്‍സരാഘോഷത്തോടനുബന്ധിച്ച് നടന്ന ഒരു ഫെയറില്‍ ബലൂണില്‍ വായു നിറയ്ക്കുന്നതിനിടയിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

വായുനിറയ്ക്കുന്നതിനു ചുറ്റും നിരവധി കുട്ടികള്‍ നിന്നിരുന്നു. അവര്‍ക്കാണ് പരിക്കേറ്റതെന്ന് പോലിസ് പറഞ്ഞു.

പരിക്കേറ്റവരിലൊളായ എട്ട് വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയെ ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പ്രാദേശിക ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.

തൊട്ടടുത്ത ചുമര് പൊളിഞ്ഞുവീഴാവുന്നത്ര ശക്തമായിരുന്നു സ്‌ഫോടനം.

ഹൈഡ്രജന്‍ ഗ്യാസിന്റെ അനുപാതത്തിലുണ്ടായ മാറ്റമാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പോലിസ് പറഞ്ഞു. ബലൂണ്‍ വില്‍പ്പനക്കാരനും പരിക്കുണ്ട്.

Next Story

RELATED STORIES

Share it