Latest News

പൈന്‍ മരങ്ങള്‍ ഇന്ത്യ ബോംബിട്ടെന്ന പരാതിയുമായി പാകിസ്താന്‍ യുഎന്നിലേക്ക്

പൈന്‍ മരങ്ങള്‍ ഇന്ത്യ ബോംബിട്ടെന്ന പരാതിയുമായി പാകിസ്താന്‍ യുഎന്നിലേക്ക്
X

ഇസ്‌ലാമാബാദ്: ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ 'പ്രകൃതി ഭീകരതയ്‌ക്കെതിരേ' ഐക്യരാഷ്ട്ര സഭയില്‍ പരാതി നല്‍കാന്‍ തയ്യാറെടുത്ത് പാകിസ്താന്‍. ബാലക്കോട്ടിലെ പൈന്‍ മരങ്ങള്‍ ബോംബിങ്ങിലൂടെ തകര്‍ത്തതിനെതിരേയാണ് പരാതിയുമായി യുഎന്നിനെ പാകിസ്താന്‍ സമീപിക്കുന്നതെന്ന് ദ ഹിന്ദു റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്യുന്നു. പാക് കാലാവസ്ഥ വ്യതിയാനമന്ത്രി മാലിക് അമിനാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. ഇന്ത്യ ബോംബാക്രമണം നടത്തി പ്രകൃതിയെ നശിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. നിരവധി പൈന്‍ മരങ്ങളാണ് നശിച്ചതെന്നും വളരെ ഗുരുതരമായ പ്രകൃതി ഭീകരാക്രമണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it