Latest News

ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗത്തിന് സമീപം ബഹളമുണ്ടാക്കി ബജ്‌റങ് ദള്‍

ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗത്തിന് സമീപം ബഹളമുണ്ടാക്കി ബജ്‌റങ് ദള്‍
X

റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മക്കെതിരേ ബഹളമുണ്ടാക്കി ബജ്‌റങ്ദള്‍. പെന്തക്കോസ്ത് സഭ ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോളാണ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ബഹളംവെച്ചത്. പ്രാര്‍ഥനയ്‌ക്കെത്തിയവരെയും പാസ്റ്ററെയും ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്. റായ്പുരിലെ കോകര്‍ ബോഡ എന്ന സ്ഥലത്തെ ഒരു വീട്ടില്‍ പെന്തക്കോസ്ത് വിഭാഗത്തില്‍ പെട്ടവരുടെ പ്രാര്‍ഥന നടക്കുകയായിരുന്നു. ഇതിനിടെയാണ് മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ എത്തിയത്. ഹനുമാന്‍ ചാലിസ ചൊല്ലിക്കൊണ്ട് വീടിന് ചുറ്റും നടക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it