Latest News

അര്‍ണാബിന് ജാമ്യം: സുപ്രിംകോടതിയെ പരിഹസിച്ചതിന് കുനല്‍ കാമ്രക്കെതിരെ നടപടിയെടുക്കാന്‍ എജിയുടെ നിര്‍ദേശം

സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിറകെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തു.

അര്‍ണാബിന് ജാമ്യം: സുപ്രിംകോടതിയെ പരിഹസിച്ചതിന് കുനല്‍ കാമ്രക്കെതിരെ നടപടിയെടുക്കാന്‍ എജിയുടെ നിര്‍ദേശം
X

മുംബൈ: ആത്മഹത്യ പ്രേരണക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയെ പരിഹസിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തുവെന്ന പരാതിയില്‍ കൊമേഡിയന്‍ കുനല്‍ കാമ്രയ്ക്കെതിരെ നടപടിയെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ നിര്‍ദേശം. ഔറംഗാബാദ് സ്വദേശിയായ ശ്രീരംഗ് കട്‌നേശ്വര്‍ക്കര്‍ ആണ് കുനല്‍ കാമ്ര അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സുപ്രിം കോടതിയെ പരിഹസിച്ചുവെന്ന് എജിക്ക് പരാതി നല്‍കിയത്.

സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിറകെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തു. വിമാനത്തില്‍ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് ഷാംപെയ്ന്‍ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാര്‍ക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനപൂര്‍വമായ ശ്രമമാണ് നടന്നതെന്ന് അറ്റോര്‍ണി ജനറലിനുള്ള കത്തില്‍ പരാതിക്കാരന്‍ പറയുന്നു. ട്വീറ്റുകള്‍ അധിക്ഷേപകരം എന്നു മാത്രമല്ല, തമാശയുടെയും കോടതി അലക്ഷ്യത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്നും കെ കെ വേണുഗോപാല്‍ വ്യക്തമാക്കി. സുപ്രീംകോടതിയെ കാവിയണിയിച്ചതും കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അറ്റോണി ജനറല്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it