Latest News

സ്‌കൂളില്‍ നിന്നും പട്ടാപ്പകല്‍ ബാഗ് മോഷണം പോയി

സ്‌കൂളില്‍ നിന്നും പട്ടാപ്പകല്‍ ബാഗ് മോഷണം പോയി
X

മാള: സ്‌കൂളില്‍ നിന്നും പട്ടാപ്പകല്‍ ബാഗ് മോഷണം പോയതായി പരാതി. മാള ഫൊറോന പളളിക്ക് സമീപം പ്രവൃത്തിക്കുന്ന സെന്റ് ആന്റണീസ് ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം പണമടങ്ങിയ ബാഗ് മോഷണം പോയയത്. സ്‌കൂളില്‍ ഓണാഘോഷത്തിനെത്തിയ കുട്ടിയുടെ മാതാവിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. മാള പള്ളിപ്പുറം സ്വദേശിനി മേരി റിലേഷയുടെ ബാഗാണ് മോഷ്ടിച്ചത്.

ബാഗില്‍ 10,000 രൂപ, എടിഎം കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ടൂ വീലറിന്റെ താക്കോല്‍ എന്നിവയുമുണ്ടായിരുന്നു. സ്‌കൂളിലെ ക്ലാസ് റൂമില്‍ ബാഗ് വച്ച ശേഷം മേരി റിലേഷ ഓണാഘോഷ റാലിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഉടന്‍ പളളിയുടെ ഓഫിസിലെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ പള്ളി കോമ്പൗണ്ടില്‍ നിന്നും സ്‌കൂളിലേക്ക് പോവുന്നതും ക്ലാസില്‍ കടന്ന ശേഷം കൈയിലെ സഞ്ചിയില്‍ എന്തോ സാധനം ഇടുന്നതും കാണുന്നുണ്ട്.

താടിവച്ചിട്ടുള്ള ഇയാള്‍ വെള്ള കളര്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. പള്ളിയുടെ മുന്നില്‍ നിന്നിരുന്ന കന്ന്യാസ്ത്രീയോട് വേലൂപ്പാടം സ്വദേശിയായ താന്‍ പോസ്‌കോ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതിയാണെന്നും ജോലി കിട്ടാത്തതിനാല്‍ പള്ളിയിലെ അച്ചനെ കണ്ട് സഹായം വാങ്ങാനാണെത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച മാള പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it