Latest News

ബീഹാര്‍ ജയിലുകളില്‍ ഭക്ഷണം മോശം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ് അയച്ചു

ബീഹാര്‍ ജയിലുകളില്‍ ഭക്ഷണം മോശം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ് അയച്ചു
X

ന്യൂഡല്‍ഹി: ജയിലുകളില്‍ ഗുണനിലവാരം കുറഞ്ഞ ഭക്ഷണം വിളമ്പുന്നുവെന്ന പരാതിയില്‍ ബീഹാറിലെ ജയില്‍ ഡയറക്ടര്‍ ജനറലിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തിങ്കളാഴ്ച നോട്ടിസ് അയച്ചു.

ബീഹാറിലെ ബെഗുസരായ് ജയിലില്‍ തടവുകാര്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് നല്‍കുന്നത് എന്ന മാധ്യമ റിപോര്‍ട്ട് തെളിവായി സ്വീകരിച്ചാണ് നടപടി. വിഷയത്തില്‍ ആറാഴ്ചക്കകം റിപോര്‍ട്ട് നല്‍കണം.

ഭക്ഷണത്തിന്റെ ഗുണനിലവാരം കൂടാതെ സംസ്ഥാനത്തെ മറ്റ് ജയിലുകളിലെ തടവുകാര്‍ക്കുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതിയും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെഗുസരായ് ജയിലില്‍ കഴിയുന്ന ഒരു തടവുകാരന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്.

Next Story

RELATED STORIES

Share it