Latest News

ഗുരുനാനാക്കില്‍ നിന്ന് രാമനിലേക്ക് ഒരു പാലം പണിത് 'അനുബന്ധ ജഡ്ജ്'; തെളിവുനിയമത്തിനു മുന്നില്‍ വിശ്വാസത്തെ ചേര്‍ക്കും വിധം

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് പറഞ്ഞില്ലെങ്കിലും പ്രധാന വിധിയില്‍ ഇന്നത്തെ അവസ്ഥയില്‍ മാറ്റമൊന്നുമുണ്ടാകില്ലെങ്കിലും ഇത് തുറന്നുപറയേണ്ടത് സുപ്രധാനമാണെന്നാണ് അജ്ഞാതനായ ജഡ്ജ് പറയുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു വിശദീകരണവുമായി അനുബന്ധത്തിലേക്ക് പിടിച്ചുകയറിയത്.

ഗുരുനാനാക്കില്‍ നിന്ന് രാമനിലേക്ക് ഒരു പാലം പണിത് അനുബന്ധ ജഡ്ജ്; തെളിവുനിയമത്തിനു മുന്നില്‍ വിശ്വാസത്തെ ചേര്‍ക്കും വിധം
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്നിടത്താണോ രാമന്‍ ജനിച്ചുവീണത്? ഈ ചോദ്യം ബാബരി കേസില്‍ വിധിന്യായമെഴുതിയ ജഡ്ജ് ആരായാലും അദ്ദേഹമത് ഒഴിവാക്കിയിട്ടുണ്ട്. വിധിക്ക് അനുബന്ധമെഴുതിയ ജഡ്ജ് പക്ഷേ, തികച്ചും വ്യത്യസ്തമായ രീതിയിലാണ് തന്റെ 'വിയോജന'ക്കുറിപ്പ് തയ്യാറാക്കിയത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് പറഞ്ഞില്ലെങ്കിലും പ്രധാന വിധിയില്‍ ഇന്നത്തെ അവസ്ഥയില്‍ മാറ്റമൊന്നുമുണ്ടാകില്ലെങ്കിലും ഇത് തുറന്നുപറയേണ്ടത് സുപ്രധാനമാണെന്നാണ് അജ്ഞാതനായ ജഡ്ജ് പറയുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു വിശദീകരണവുമായി അനുബന്ധത്തിലേക്ക് പിടിച്ചുകയറിയത്.



രാമന്‍ അയോധ്യയില്‍ ജനിച്ചെന്ന് വിശ്വാസികള്‍ കരുതുന്നു. അതിനു തെളിവായി അനുബന്ധജഡ്ജ് സ്വീകരിക്കുന്ന ഒന്ന്, നവംബര്‍ 12 ന് പാകിസ്താനില്‍ 550 ാം ജന്മദിനം ആഘോഷിക്കുന്ന, സിക്ക് മതസ്ഥാപകന്‍ ഗുരുനാനാക്ക് അയോധ്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നതാണ്. അനുബന്ധ ജഡ്ജ് നല്‍കുന്ന കണക്കനുസരിച്ച് ഗുരുനാനാക്ക് 1510 -11 എഡിയില്‍ അയോധ്യയില്‍ ദര്‍ശനത്തിനെത്തിയിട്ടുണ്ട്. രാമന്‍ ജനിച്ച സ്ഥലം എവിടെയാണെന്ന് ഈ തെളിവ് വച്ച് പറയാന്‍ കഴിയില്ലെങ്കിലും ബാബരി മസ്ജിദ് നിര്‍മ്മിക്കും മുമ്പ് രാമന്റെ ജനനം പോലെ സുപ്രധാനമായ ഒരു സംഭവം അവിടെ നടന്നിട്ടുണ്ടെന്ന് പറയാന്‍ കഴിയും. അതുമാത്രമല്ല, മസ്ജിദ് നിര്‍മ്മിക്കും മുമ്പ് ഒരുപാട് പേര്‍ ദര്‍ശനത്തിനെത്തിയിരുന്നതായും ജഡ്ജ് ചൂണ്ടിക്കാട്ടുന്നു.

ഗുരുനാനാക്ക്

പിന്നീടാണത്രെ ബാബര്‍ 1528ല്‍ ബാബര്‍ ബാബരി മസ്ജിദ് പണിതീര്‍ത്തത്. 1510 ലെ ഗുരുനാനാക്കിന്റെ അയോധ്യാസന്ദര്‍ശനം രാമന്‍ അവിടെ ജനിച്ചുവെന്ന ഹിന്ദുക്കളുടെ വിശ്വാസത്തെ ഉറപ്പിക്കുന്നുവെന്നാണ് വാദം. ഈ വാദം ഉറപ്പിക്കാന്‍ വാല്‍മീകി രാമായണം മുതല്‍ സ്‌കന്ദപുരാണം വരെ ഉദ്ധരിക്കുന്നുണ്ട്. ഹിന്ദുക്കളുടെ വിശ്വാസം അടിസ്ഥാനവിരുദ്ധമല്ല എന്നാണ് വാദം. ബാബരി മസ്ജിദ് നില്‍ക്കുന്നത് രാമജന്മഭൂമി നില്‍ക്കുന്നിടത്താണെന്ന് ഇതെങ്ങനെ തെളിയിക്കുമെന്ന ചോദ്യത്തിന് പക്ഷേ, ഉത്തരമില്ല. അതിന് ഉത്തരമുണ്ടാവണമെന്നും അദ്ദേഹം കരുതുന്നില്ല. ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുമാത്രം ആ അജ്ഞാത ജഡ്ജ് തൃപ്തനല്ല. അത് രാമജന്മഭൂമിയാണെന്നു കൂടി അദ്ദേഹത്തിന് തെളിയിക്കണം.

സിക്ക് മതസ്ഥാപകനായ ഗുരുനാനാക്ക് അദ്ദേഹത്തിന്റെ അന്ത്യനാളുകള്‍ കഴിച്ചുകൂട്ടിയ കര്‍ത്താര്‍പൂരിലെ ഗുരദ്വാരയില്‍ ആഘോഷപരിപാടികള്‍ ഇന്ന് ആരംഭിക്കുകയാണ്. ഇന്ത്യയിലെ ഗുരുദാസ് പൂരില്‍ നിന്ന് പാകിസ്താനിലെ കര്‍ത്താര്‍പൂരിലേക്കുള്ള കോറിഡോര്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത് ബാബരി കേസില്‍ വിധിവന്ന ദിനത്തിലാണെന്നത് ഒരുപക്ഷേ, യാദൃച്ഛികമായിരിക്കാം.

Next Story

RELATED STORIES

Share it