Latest News

എക്‌സ്സൈസിന്റെ 'ലഹരിവര്‍ജ്ജന മുഖ'മായ ബി ഹരികുമാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു

എക്‌സ്സൈസിന്റെ ലഹരിവര്‍ജ്ജന മുഖമായ ബി ഹരികുമാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു
X

പരപ്പനങ്ങാടി: എക്‌സ്സൈസിന്റെ ലഹരിവര്‍ജ്ജന മിഷന്‍ 'വിമുക്തി 'മലപ്പുറം ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇന്ന് സര്‍വ്വീസില്‍നിന്നും വിരമിക്കുന്നു. പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് ഓഫിസില്‍ പ്രിവന്റീവ് ഓഫിസര്‍ ആയ ബി ഹരികുമാറാണ് ഇന്ന് സര്‍വീസില്‍ നിന്നും പടിയിറങ്ങുന്നത്. മലപ്പുറം ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ് ഹരികുമാര്‍.

മലപ്പുറം ജില്ലയിലെ മുഴുവന്‍ കലാലയങ്ങളിലും ലഹരിവര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ കാലയളവിലാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സ്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗില്‍ നിന്നടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. ജില്ലാതല യാത്രയയപ്പ് ആസൂത്രണം ചെയ്തിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരിപാടി മാറ്റിവക്കുകയായിരുന്നു.

ഈ യാത്രയയപ്പ് വേളയില്‍ കൊവിഡ് പോസിറ്റിവായി വീട്ടില്‍ നിരീക്ഷണത്തിലിരിക്കയാണ് ഹരികുമാര്‍.

Next Story

RELATED STORIES

Share it