Latest News

സിപിഎമ്മിന്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയം: വി ഡി സതീശന്‍

സിപിഎമ്മിന്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയം: വി ഡി സതീശന്‍
X

മട്ടന്നൂര്‍: ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാര്‍ എന്നവകാശപ്പെടുന്ന സിപിഎം ഇപ്പോള്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സിനിമയുടെ പരസ്യവാചകം പോലും സൈബര്‍ പോരാളികളായ സിപിഎമ്മുകാരുടെ അസഭ്യവര്‍ഷത്തിനിടയാക്കുന്നു. തങ്ങള്‍ക്ക് അഭിമതമല്ലാത്തതെന്തും നഖശിഖാന്തം എതിര്‍ക്കുന്ന നശീകരണ രാഷ്ട്രീയത്തിലേക്ക് സിപിഎം പോവുമ്പോള്‍ മനുഷ്യസ്‌നേഹത്തിലൂന്നിയ, ജനസേവനത്തിലൂന്നിയ രാഷ്ട്രീയമാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.

25 വര്‍ഷക്കാലത്തെ സിപിഎം ദുര്‍ഭരണം അവസാനിപ്പിച്ച് യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അദ്ദേഹം മട്ടന്നൂരിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. ഇന്ത്യക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാക്കിയത് കോണ്‍ഗ്രസാണെന്ന് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് നയിച്ച ആസാദി കീ ഗൗരവ് പദയാത്രയുടെ ആദ്യദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

ധീരരായ സ്വാതന്ത്ര്യസമര പോരാളികളുടെ സമരവും ജീവിതവും നാട് എന്നും സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി അധ്യക്ഷനായിരുന്നു. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ, അഡ്വ. ബിന്ദുകൃഷ്ണ, അഡ്വ.സജീവ് ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു, കണ്‍വീനര്‍ അഡ്വ.അബ്ദുല്‍ കരിം ചേലേരി, കണ്ണൂര്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍, നേതാക്കളായ വി എ നാരായണന്‍, സജീവ് മാറോളി, കെ സി മുഹമ്മദ് ഫൈസല്‍, കെ സി വിജയന്‍, എന്‍ പി ശ്രീധരന്‍, അന്‍സാരി തില്ലങ്കേരി, വി മോഹനന്‍, ഇ പി ശംസുദ്ദീന്‍, പി സുനില്‍കുമാര്‍, മുഹമ്മദ് ബ്ലാത്തൂര്‍, അഡ്വ.വി പി അബ്ദുല്‍ റഷീദ് സംസാരിച്ചു.

റിജില്‍ മാക്കുറ്റി, പി സി ഷാജി, ലിസി ജോസഫ്, രജനി രമാനന്ദ്, സുദീപ് ജയിംസ്, വി ആര്‍ ഭാസ്‌കരന്‍, അഡ്വ.റഷീദ് കവ്വായി, ഹരിദാസ് മൊകേരി, ബാബു എളയാവൂര്‍, ടി ജയകൃഷ്ണന്‍, പി കെ സതീശന്‍, രജിത്ത് നാറാത്ത്, കെ സി ഗണേശന്‍, എം കെ മോഹനന്‍, മുഹമ്മദ് ഷമ്മാസ്, ബെന്നി തോമസ്, ബേബി തോലാനി, നൗഷാദ് ബ്ലാത്തൂര്‍, കെ കമല്‍ജിത്ത്, വിനീഷ് ചുളളിയാന്‍, സന്ദീപ് പാണപ്പുഴ, പി കെ ജനാര്‍ദ്ദനന്‍, എം സി കുഞ്ഞമ്മദ് മാസ്റ്റര്‍ പദയാത്രക്ക് നേതൃത്വം നല്‍കി. നാളെ ശനിയാഴ്ച 2.30 ന് പദയാത്ര വളപട്ടണം മന്നയില്‍ നിന്നും ആരംഭിച്ച് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സമാപിക്കും.

Next Story

RELATED STORIES

Share it