Latest News

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി; 11ന് ഐഎംഎ ദേശീയ പണിമുടക്ക്

കേന്ദ്ര തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. നിയമ പോരാട്ടത്തിന് സമാന സംഘടനകളുടെയും പിന്തുണ തേടും.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി; 11ന് ഐഎംഎ ദേശീയ പണിമുടക്ക്
X

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് 11ന് ഐഎംഎ ദേശീയ വ്യാപകമായി പണിമുടക്കും. ഇന്നലെ ചേര്‍ന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ സമിതിയാണ് സമര പ്രഖ്യാപനം നടത്തിയത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. കോവിഡ് ചികില്‍സയ്ക്കും അത്യാഹിത വിഭാഗത്തിനും മുടക്കുണ്ടാകില്ല.


ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റികളുടെ കൂടി അഭിപ്രായം തേടിയ ശേഷമാണ് തീരുമാനം. കേന്ദ്ര തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. നിയമ പോരാട്ടത്തിന് സമാന സംഘടനകളുടെയും പിന്തുണ തേടും.


ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ സംഘടന, മെഡിക്കല്‍ കൊളേജിലെ ടീച്ചര്‍മാരുടെ സംഘടന, ഹോസ്പിറ്റല്‍ അസോസിയേഷന്‍, ആര്‍ഡിഎ എന്നീ സംഘടനകളുടെ പിന്തുണ സമരത്തിനും തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും തേടും. എട്ടാം തീയതി സൂചന പ്രതിഷേധം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെ പൊതു പ്രതിഷേധ പരിപാടികള്‍ നടത്തും.




Next Story

RELATED STORIES

Share it