Latest News

അയോധ്യ: ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു

അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളിക്കു പുറമെ ഇന്തോ-ഇസ്‌ലാമിക് സംസ്‌കാരിക പഠന കേന്ദ്രം, ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, പൊതു ലൈബ്രറി എന്നിവയാണ് നിര്‍മിക്കുന്നത്.

അയോധ്യ: ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു
X

ഫൈസാബാദ്:ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ സുപ്രിം കോടതി മുസ്‌ലിം വിഭാഗത്തിന് അനുവദിച്ച സ്ഥലം ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധിന്യായത്തിലെ നിര്‍ദേശപ്രകാരം പള്ളി പണിയാന്‍ യുപി സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമിയുള്ള അയോധ്യ ജില്ലയിലെ ധന്നിപൂര്‍ ഗ്രാമമാണ് സന്ദര്‍ശിച്ചത്. അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളിക്കു പുറമെ ഇന്തോ-ഇസ്‌ലാമിക് സംസ്‌കാരിക പഠന കേന്ദ്രം, ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, പൊതു ലൈബ്രറി എന്നിവയാണ് നിര്‍മിക്കുന്നത്. ഫൗണ്ടേഷന്‍ സെക്രട്ടറിയും വക്താവുമായ അതാര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് എഞ്ചിനീയര്‍മാരും ഉണ്ടായിരുന്നു.


Next Story

RELATED STORIES

Share it