Latest News

അയോധ്യ വികസന പദ്ധതി; പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും നാളെ യോഗം ചേരും

അയോധ്യ വികസന പദ്ധതി; പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും നാളെ യോഗം ചേരും
X

ലഖ്‌നോ: അയോധ്യയിലെ വികസനപ്രവര്‍ത്തനത്തിന്റെ ഭാവി രൂപരേഖ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രിയും നാളെ യോഗം ചേരും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ അയോധ്യയുടെ വികസനത്തിന്റെ ഭാഗമായി ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരിക്കും.

അടിസ്ഥാന സൗകര്യ സംവിധാനം ഒരുക്കല്‍, വിമാനത്താവളം, റയില്‍വേ സ്‌റ്റേഷന്‍, റോഡുകള്‍ തുടങ്ങി നിരവധി പദ്ധതികളാണ് അയോധ്യയുടെ വികാസം മുന്നില്‍ കണ്ട് യുപി സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുളളത്. ഇവയെക്കുറിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ചചെയ്യുക.

വിമാനത്താവളത്തിനുള്ള ആയിരം കോടി രൂപ യുപി സര്‍ക്കാര്‍ ഇതിനോടകം ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. ഇതില്‍ 250 കോടി കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്.

അയോധ്യ രാംമന്ദിറുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ടൂറിസം വ്യാപിക്കുന്നതിനായി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.

അതിനിടയില്‍ അയോധ്യയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിവന്നിട്ടുളളത്. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട ഇത്തരം ആരോപണങ്ങളെക്കുറിച്ച് ഇതുവരെ അന്വേഷണം നടന്നിട്ടില്ല.

Next Story

RELATED STORIES

Share it