ഐഎല്‍ജിഎംഎസിലൂടെ മികച്ച സേവനമൊരുക്കിയ പഞ്ചായത്തുകള്‍ക്ക് പുരസ്‌കാരം
തിരുവനന്തപുരം: ഗ്രാമപ്പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഐഎല്‍ജിഎംഎസ്) ഭാഗമായി ഫയല്‍ തീര്‍പ്പാക്കലില്‍ മികച്ച നേട്ടം കൈവരിച്ച ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പുരസ്‌കാരം. ആഗസ്ത് ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രകടനം കൈവരിച്ച പഞ്ചായത്തുകളെയാണ് ആദരിക്കുന്നത്. പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ പഞ്ചായത്താണ് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയത്. മലപ്പുറത്തെ മൂത്തേടം രണ്ടാം സ്ഥാനത്തും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് മൂന്നാം സ്ഥാനത്തുമെത്തി. പഞ്ചായത്ത് പ്രസിഡന്റുമാരെ മന്ത്രി എം ബി രാജേഷ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. അവാര്‍ഡ് ഒക്ടോബര്‍ 28ന് വിതരണം ചെയ്യും.
ലോകത്തിന്റെ ഏത് ഭാഗത്തുമിരുന്ന് 24 മണിക്കൂറും പഞ്ചായത്ത് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഐഎല്‍ജിഎംഎസ് സംവിധാനത്തിലൂടെ 52 ലക്ഷത്തിലധികം ഫയലുകളാണ് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കൈകാര്യം ചെയ്തത്. ഇതില്‍ 86 ശതമാനത്തിലധികം ഫയലുകളും തീര്‍പ്പാക്കിയിട്ടുണ്ട്. സമയബന്ധിതമായും അഴിമതിരഹിതമായും സേവനങ്ങളൊരുക്കുന്ന ഐഎല്‍ജിഎംഎസ് ഇ- ഗവേണന്‍സ് രംഗത്തെ കേരളത്തിന്റെ ശ്രദ്ധേയ ചുവടുവെപ്പാണെന്നും മന്ത്രി പറഞ്ഞു.
ഫയല്‍ നടപടിക്രമം കൃത്യതയോടെ നടക്കുന്നതും പൊതുജനങ്ങള്‍ക്ക് കാലതാമസം ഇല്ലാതെ സേവനം ലഭിക്കുന്നതും പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തെത്തിയ കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ 3799 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 3609 അപേക്ഷകളും (94.99%) സപ്തംബര്‍ 30നകം തീര്‍പ്പാക്കിയിരുന്നു. ഇതില്‍ 3507 ഫയലുകളും സേവനം ഉറപ്പാക്കേണ്ട തീയതിക്ക് മുമ്പ് തന്നെ തീര്‍പ്പാക്കിയിരുന്നു. പഞ്ചായത്ത് ഭരണ സമിതിയെയും ജീവനക്കാരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടന്ന ഫയല്‍ തീര്‍പ്പാക്കല്‍ പ്രക്രീയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വളരെ മികച്ച രീതിയില്‍ നടന്നെന്ന് മന്ത്രി പറഞ്ഞു. മാസത്തിലെ ഒരു അവധി ദിനത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മാത്രമായി ജീവനക്കാരെത്തി. ഫയല്‍ തീര്‍പ്പാക്കല്‍ പ്രക്രീയയില്‍ പങ്കാളികളായ എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പഞ്ചായത്തുകളെ ഇത്തരത്തില്‍ വിലയിരുത്തുന്നത് പ്രകടനം മെച്ചപ്പെടാന്‍ സഹായിക്കും. പിന്നിലുള്ള പഞ്ചായത്തുകള്‍ കൂടുതല്‍ മികവോടെ ഇടപെടാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT