കൊടക്കാട് ഓട്ടോയും ബസ്സും കൂടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മലപ്പുറം: ചെട്ടിപ്പടി കൊടക്കാട് ആലിന്‍ചുവടില്‍ ഓട്ടോയും ബസ്സും കൂടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങല്‍ മൊയ്തീന്റെ മകന്‍ ബീരാന്‍കുട്ടി (കോയ- 52) യാണ് മരിച്ചത്. ചെട്ടിപ്പടിക്കും കൊടക്കാടിനുമിടയില്‍ ചെള്ളിവളവില്‍ ഞായറാഴ്ച വൈകുന്നേരം 5:15 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സും ചെട്ടിപ്പടി മൊടുവിങ്ങലില്‍ നിന്നും കരിപ്പൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ ഓട്ടോ ഡ്രൈവറെ ഏറെ ശ്രമകരമായാണ് നാട്ടുകാര്‍ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു. ഗള്‍ഫിലേക്ക് പോവുന്ന അയല്‍വാസിയുടെ ലഗേജുമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. മരിച്ച കോയയുടെ മാതാവ് ബിക്കുട്ടി. ഭാര്യ നജ്മുന്നിസ. മക്കള്‍: ശറഫുദ്ദീന്‍, ഷംസുദ്ദീന്‍, ശംസിയ. മരുമകന്‍: ശരീഫ് പുത്തനത്താണി.
RELATED STORIES
വയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന് ദുരന്തം: മരണം 238, പരിക്കേറ്റവര് 900
3 Jun 2023 5:41 AM GMTമംഗളൂരുവില് മലയാളി വിദ്യാര്ഥികള്ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMT