Latest News

ആറ്റുകാല്‍ പൊങ്കാല; മാലിന്യ വിവാദം: നഗരസഭയിലെ ജീവനക്കാര്‍ക്കെതിരെ നടപടി

ആറ്റുകാല്‍ പൊങ്കാല; മാലിന്യ വിവാദം: നഗരസഭയിലെ ജീവനക്കാര്‍ക്കെതിരെ നടപടി
X

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ മാലിന്യനീക്കത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാര്‍ക്കെതിരെ നഗരസഭയുടെ നടപടി. അഞ്ച് ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിഭാഗത്തിലുള്ളവരെ സ്ഥലം മാറ്റി. മാലിന്യനീക്കത്തെച്ചൊല്ലി വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.

പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിന്റെ ചുമതല കോര്‍പ്പറേഷനാണ്. പൊങ്കാല കഴിഞ്ഞ നാലുദിവസമായിട്ടും മാലിന്യങ്ങള്‍ നീക്കിയില്ലെന്നാണ് പരാതിയുയര്‍ന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആറ്റുകാല്‍ പൊങ്കാലക്കുശേഷം മാലിന്യം മുഴുവന്‍ നീക്കിയില്ലെന്നു മന്ത്രി വി ശിവന്‍കുട്ടിയും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. മാലിന്യം നീക്കാന്‍ സിപിഎം നേരിട്ടിറങ്ങുമെന്ന് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ എ റഹീമും പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it