ആറ്റിങ്ങല്‍ പോലിസ് സ്‌റ്റേഷനില്‍ അഭിഭാഷകരും പോലിസും തമ്മില്‍ സംഘര്‍ഷം
BY sudheer26 May 2022 2:25 PM GMT

X
sudheer26 May 2022 2:25 PM GMT
തിരുവനന്തപുരം: ആറ്റിങ്ങല്‍ പോലിസ് സ്‌റ്റേഷനില്‍ അഭിഭാഷകരും പോലിസും തമ്മില്‍ സംഘര്‍ഷം. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനായ മിഥുന്‍ പോലിസ് സ്‌റ്റേഷനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് തര്‍ക്കമുണ്ടായത്.
അഭിഭാഷക വേഷത്തിലല്ലാതെ എത്തിയ മിഥുനെ പോലിസ് തടഞ്ഞു. കാരണം പറയാതെ സ്‌റ്റേഷനിലേക്ക് കടക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് പാറാവുകാരനും അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടായി.
സ്റ്റേഷനില്‍ നിന്ന് മടങ്ങിയ മിഥുന്‍ കൂടുതല്‍ അഭിഭാഷകരുമായി സ്‌റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അഭിഭാഷക സംഘത്തെ പോലിസ് തടഞ്ഞത് രൂക്ഷമായി വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു.
അതേസമയം, പോലിസ് പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നും വിവരാവകാശ അപേക്ഷ നല്‍കാനാണ് സ്‌റ്റേഷനില്‍ എത്തിയതെന്നും അഭിഭാഷകന്‍ മിഥുന്‍ വിശദീകരിച്ചു.
Next Story