ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ചാശ്രമം; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ചാശ്രമം. ഒറ്റപ്പാലം പാലപുറം സ്വദേശികളായ സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ബാലനെ പോലിസ് അറസ്റ്റ് ചെയ്തു. സുന്ദരേശന്റെ നെറ്റിയിലും മുതുകിലുമാണ് വെട്ടേറ്റത്. അംബികാദേവിയുടെ ഇരുകൈകള്‍ക്കും വെട്ടേറ്റു. ഇവര്‍ ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം.
വീട്ടില്‍ വൃദ്ധദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അലമാര തുറക്കുന്ന ശബ്ദം കേട്ട് ഇവര്‍ ഞെട്ടിയുണര്‍ന്ന് കള്ളനെ തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു. വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും എടുത്തുകൊണ്ടാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഉടന്‍ തന്നെ ദമ്പതികള്‍ പോലിസില്‍ വിവരം അറിയിച്ചതോടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ അരമണിക്കൂറിനകം പ്രതി പിടിയിലായി. പോലിസ് വീട്ടിലെത്തി പരിശോധന നടത്തി. വീട്ടില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കവര്‍ച്ചാസംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്.
RELATED STORIES
യുവാവിനെ മര്ദ്ദിച്ച് പരിക്കേല്പ്പിച്ച കേസ് : മുന് എന് ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്ണൂരില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് സഹോദരിമാര് മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള് മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില് ആദിവാസി യുവതിയുടെ ഗര്ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMT