മലമ്പുഴയില്‍ ഭാര്യയെ തീവച്ചുകൊല്ലാന്‍ ശ്രമം: ഭര്‍ത്താവ് സ്റ്റേഷനില്‍ കീഴടങ്ങി

X
APH12 Jan 2021 7:32 PM GMT
പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് തീവച്ച് കൊല്ലാന്‍ ശ്രമിച്ചു. മലമ്പുഴ ആനക്കല്‍ സ്വദേശിയായ യുവതി സരിതയെ(32)യാണ് ഭര്‍ത്താവ് ബാബുരാജ്(47) തീവച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് പിന്നീട് മലമ്പുഴ പോലിസില്‍ കീഴടങ്ങി.
സരിത ഒലവക്കോടുള്ള ഒരു സ്ഥാപനത്തില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയാണ്. അവിടെയെത്തിയാണ് ബാബുരാജ് സരിതയെ ആക്രമിച്ചത്. ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചെങ്കിലും സരിത തെന്നിമാറിയതിനാല്‍ തീപടര്‍ന്നില്ല. സരിത പ്രഥമശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിട്ടു.
പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസാണ് കേസ് അന്വേഷിക്കുന്നത്.
കൊലപാതക ശ്രമത്തിന്റെ കാരണം വ്യക്തമല്ല.
Next Story