Latest News

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തീവച്ച് കൊല്ലാന്‍ ശ്രമം: യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തീവച്ച് കൊല്ലാന്‍ ശ്രമം: യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു
X

കോന്നി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി തീവച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് വീട്ടില്‍ രാജേഷ് ജയനെ(28)യാണ് അറസ്റ്റ് ചെയ്തത്.

പ്രമാടം സ്വദേശിനിയായ 22 കാരിയെ വ്യാഴാഴ്ച രാത്രി ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ കുടുംബക്കാരുമായി വാക്ക് തര്‍ക്കത്തിലായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ബജാജ് അലയൻസ് കമ്പനി ജീവനക്കാരനായ രാജേഷ് നേരത്തെ വിവാഹം ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Next Story

RELATED STORIES

Share it