- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമം; ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റിനെതിരെ സിപിഎം അന്വേഷണം
അരുവിക്കര മണ്ഡലത്തിലേക്ക് സിപിഎം ആദ്യം പരിഗണിച്ചിരുന്നത് വി കെ മധുവിനെയായിരുന്നു.

തിരുവനന്തപുരം: അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ മധുവിനെതിരെ സിപിഎം അന്വേഷണം. അരുവിക്കരയിലെ സ്ഥാനാര്‍ഥി ജി സ്റ്റീഫനെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാണ് വി കെ മധുവിനെതിരായ പരാതി.
മുന്‍ മേയര്‍ സി. ജയന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ അന്വേഷണത്തിന് പാര്‍ട്ടി ജില്ലാകമ്മിറ്റി നിയോഗിച്ചു. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സി ജയന്‍ബാബുവിനു പുറമെ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ സി വിക്രമന്‍, ആര്‍ രാമു എന്നിവരാണ് അന്വേഷണ കമ്മീഷനിലുള്ളത്. പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
വിതുര ഏരിയാ സെക്രട്ടറി ഷൗക്കത്തലിയാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ മധുവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജില്ലാ കമ്മിറ്റിയില്‍ റിപോര്‍ട്ട് ചെയ്തു. അരുവിക്കര മണ്ഡലത്തിലേക്ക് സിപിഎം ആദ്യം പരിഗണിച്ചിരുന്നത് വി കെ മധുവിനെയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അരുവിക്കരയിലേക്ക് മധുവിന്റെ പേരു തന്നെ നിര്‍ദേശിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് ജി സ്റ്റീഫനെ സ്ഥാനാര്‍ഥിയാക്കി. കെ.എസ്.ശബരീനാഥിനെ സ്റ്റീഫന്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















