Latest News

വാഹന പരിശോധനക്കിടെ എസ്‌ഐക്ക് നേരെ കയ്യേറ്റം

പയ്യോളി അങ്ങാടി സ്വദേശി പീടികക്കണ്ടി നൗഷാദിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം.

വാഹന പരിശോധനക്കിടെ എസ്‌ഐക്ക് നേരെ കയ്യേറ്റം
X

പയ്യോളി: വാഹന പരിശോധനക്കിടെ എസ്‌ഐക്ക് നേരെ കയ്യേറ്റം. പേരാമ്പ്ര റോഡില്‍ കീഴൂര്‍ ടൗണില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പയ്യോളി എസ്‌ഐ സുനില്‍ കുമാറിന് നേരെ കയ്യേറ്റം നടന്നത്. പയ്യോളി അങ്ങാടി സ്വദേശി പീടികക്കണ്ടി നൗഷാദിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. പയ്യോളി ഭാഗത്തേക്ക് ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന നൗഷാദിനെ കീഴൂര്‍ ടൗണില്‍ വെച്ച് കൈ കാണിച്ചെങ്കിലും ആദ്യം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് ഇതുവഴി തിരിച്ചു വന്ന നൗഷാദ് എസ് ഐ സുനില്‍ കുമാറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും കയ്യേറ്റം ചെയ്യുകയുണുണ്ടായതെന്ന് എസ് ഐ പറഞ്ഞു. പ്രതിക്കെതിരേ പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it