Latest News

കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്

കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്
X

ആലപ്പുഴ: ആലപ്പുഴ വയലാറില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറാനായി ആംബുലന്‍സ് കാത്തിരിക്കുന്നതിനിടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് ചേര്‍ത്തല പോലിസ് വ്യക്തമാക്കി. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാന്‍ ശ്രമം ആരംഭിച്ചതായും പോലിസ് പറഞ്ഞു.


Next Story

RELATED STORIES

Share it