ഒമ്പത് വയസ്സുകാരിയെ എടുത്തെറിഞ്ഞ കേസ്: പ്രതി 'സൈക്കോ സിദ്ദിഖ്' അറസ്റ്റില്‍

കാസര്‍കോട്: മദ്‌റസ വിദ്യാര്‍ഥിനിയായ ഒമ്പത് വയസ്സുകാരിയെ എടുത്തെറിഞ്ഞ കേസിലെ പ്രതി സൈക്കോ സിദ്ദിഖ് എന്നറിയപ്പെടുന്ന അബൂബക്കര്‍ സിദ്ദിഖിനെ പോലിസ് അറസ്റ്റ് ചെയ്തു. രാവിലെ ഇയാള്‍ പോലിസ് കസ്റ്റഡിയിലായിരുന്നു. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് മുമ്പും മദ്‌റസ വിദ്യാര്‍ഥികളെ ഇയാള്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒമ്പത് വയസുള്ള പെണ്‍കുട്ടിയാണ് ഇന്ന് ഇയാളുടെ ക്രൂരതയ്ക്കിരയായത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ മഞ്ചേശ്വരത്തിനടുത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്താണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി. സിദ്ദിഖ് പെണ്‍കുട്ടിയുടെ അടുത്തേക്ക് സാവധാനം നടന്ന് വന്ന ശേഷം യാതൊരു പ്രകോപനവുമില്ലാതെ പെണ്‍കുട്ടിയെ എടുത്തുയര്‍ത്തി എറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹപാഠികളായ കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഇയാള്‍ കുട്ടിയെ എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ചൈല്‍ഡ് ലൈനിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിനിയെ എടുത്തെറിഞ്ഞ സംഭവത്തില്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഏത് സാഹചര്യത്തിലാണ് ഇതുണ്ടായതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT