Latest News

ട്രെയിനില്‍ പിതാവിനും മകള്‍ക്കും നേരേ അതിക്രമം; ആറ് പേര്‍ക്കെതിരേ കേസ്

ട്രെയിനില്‍ പിതാവിനും മകള്‍ക്കും നേരേ അതിക്രമം; ആറ് പേര്‍ക്കെതിരേ കേസ്
X

തൃശൂര്‍: പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കൗമാരക്കാരിക്ക് നേരേ അതിക്രമമുണ്ടായ സംഭവത്തില്‍ ആറ് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. പോക്‌സോ വകുപ്പ് ചുമത്തി റെയില്‍വേ പോലിസാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചുവെന്നുമാണ് പരാതി.

ശനിയാഴ്ച വൈകീട്ട് ഗുരുവായൂര്‍ എക്‌സ്പ്രസ്സില്‍ എറണാകുളത്തു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന 16കാരിക്കും പിതാവിനുമാണ് ദുരനുഭവമുണ്ടായത്. ട്രെയിന്‍ എറണാകുളത്ത് നിന്നും പുറപ്പെട്ടയുടന്‍ എതിര്‍വശത്തെ സീറ്റിലെത്തിയ ആറംഗ സംഘം പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലവാക്കുകള്‍ പറയുകയും ചെയ്തതോടെ പിതാവ് തടയാന്‍ ശ്രമിച്ചു. പിതാവിനെ കൈയേറ്റം ചെയ്ത സംഘം ട്രെയിനില്‍ ബഹളമുണ്ടാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെയും അക്രമിസംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചു.

റെയില്‍വേ ഗാര്‍ഡിനോട് പരാതി പറഞ്ഞെങ്കിലും പോലിസിനെ അറിയിക്കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. തൃശൂര്‍ സ്‌റ്റേഷനില്‍ ട്രെയിനെത്തിയതോടെ പിതാവും മകളും റെയില്‍വേ പോലിസിന് പരാതി നല്‍കുകയായിരുന്നു. 50 വയസിന് മുകളിലുള്ളവരാണു പ്രതികളെല്ലാം. തൃശൂര്‍ എത്തുന്നതിനു മുമ്പ വിവിധ സ്‌റ്റേഷനുകളിലായി ഇവര്‍ ഇറങ്ങിപ്പോയിരുന്നു. ഇവരെ കണ്ടെത്താന്‍ പോലിസ് ശ്രമം തുടങ്ങി.

Next Story

RELATED STORIES

Share it