Latest News

കാട്ടാക്കടയില്‍ സിപിഎം നേതാവിന്റെ വീടിന് നേരേ കല്ലേറ്

കാട്ടാക്കടയില്‍ സിപിഎം നേതാവിന്റെ വീടിന് നേരേ കല്ലേറ്
X

തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരേ കല്ലേറ്. കാട്ടാക്കട ഏരിയാ കമ്മിറ്റി സെക്രട്ടറി കെ ഗിരിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയുണ്ടായ ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സംഭവസ്ഥലത്തെത്തി പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it