Latest News

കാമറൂണില്‍ നിശാക്ലബ്ബിലെ തീപിടിത്തം; മരണം 17 ആയി

കാമറൂണില്‍ നിശാക്ലബ്ബിലെ തീപിടിത്തം; മരണം 17 ആയി
X

യൗണ്ടെ: കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിലെ പ്രശസ്തമായ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് സോക്കര്‍ ടൂര്‍ണമെന്റിനായി ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഫുട്‌ബോള്‍ കളിക്കാരും ആരാധകരും ഉദ്യോഗസ്ഥരും മധ്യ ആഫ്രിക്കന്‍ രാജ്യം ആതിഥേയത്വം വഹിക്കുന്നതിനിടെയാണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്.

തലസ്ഥാനത്തെ ബാസ്‌റ്റോസ് പരിസരത്തുള്ള ലിവിന്റെ നൈറ്റ് ക്ലബ്ബായ യൗബയില്‍ തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും പൊട്ടിത്തെറിച്ച തീ തുടര്‍ന്ന് പാചക വാതകം സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it