Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സാധ്യത, പഞ്ചാബില്‍ തൂക്ക്‌സഭ; എബിപി -സിവോട്ടര്‍ സര്‍വേ

നിയമസഭാ തിരഞ്ഞെടുപ്പ്: നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സാധ്യത, പഞ്ചാബില്‍ തൂക്ക്‌സഭ; എബിപി -സിവോട്ടര്‍ സര്‍വേ
X

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തില്‍ ബിജെപിക്ക് സാധ്യത പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വേ. പഞ്ചാബില്‍ തൂക്കസഭയ്ക്കാണ് സാധ്യതയെന്നും പ്രവചിച്ചിട്ടുണ്ട്.

യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് തുടങ്ങി രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളില്‍ ബിജെപി വിജയിക്കും. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുമായി തൂക്ക്‌സഭക്ക് സാധ്യതയുണ്ട്.

ആഭ്യന്തര പ്രശ്‌നം രൂക്ഷമായ പഞ്ചാബില്‍ എഎപി ആ ഇടം കരസ്ഥമാക്കും. കോണ്‍ഗ്രസ്സിന് വോട്ട് ഷെയറില്‍ 10 ശതമാനത്തിന്റെ ഇടിവുണ്ടാകും. 2017ല്‍ നേടിയ 38.5 ശതമാനം വോട്ട് 28.8 ശതമാനമായി മാറും. എഎപിക്ക് നേരത്തെ 23.7 ശതമാനമായിരുന്നു. അത് 35.1 ശതമാനമായി മാറും.

ഉത്തരാഖണ്ഡില്‍ ബിജെപി 44-48 സീറ്റ് നേടി അധികാരത്തില്‍ തിരിച്ചെത്തും. കോണ്‍ഗ്രസ്സ് 19-23 സീറ്റ് നേടും. എഎപി 70 അംഗ സഭയില്‍ 2 സീറ്റുകൊണ്ട് തൃപ്തിപ്പെടും.

യുപിയില്‍ ബിജെപിയായിരിക്കും അധികാരത്തിലെത്തുക. 259-267 സീറ്റാണ് സാധ്യത കല്‍പ്പിക്കുന്നത്. എസ്പി 109-117 സീറ്റ് നേടും. ബിഎസ്പി 12-16 സീറ്റ്. കോണ്‍ഗ്രസ് 3-7 സീറ്റ് മാത്രം.

ഗോവയിലും ബിജെപിക്കാണ് സാധ്യത. 22-26 സീറ്റ്. ആകെ സീറ്റ് 40ആണ്. എഎപി മുഖ്യപ്രതിപക്ഷമായി മാറും. 4-8 സീറ്റാണ് സാധ്യത. കോണ്‍ഗ്രസ്സിന് 3-7 സീറ്റ് നേടും.

മണിപ്പൂരില്‍ ബിജെപി 32-36 സീറ്റ് നേടും. കോണ്‍ഗ്രസ് 18-22 സീറ്റോടെ പ്രതിപക്ഷത്തിരിക്കും. നാഗ പീപ്പിള്‍സ് ഫ്രണ്ട് 2-6 സീറ്റ് കരസ്ഥമാക്കും.

Next Story

RELATED STORIES

Share it