Latest News

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ മുഴുവന്‍ സീറ്റിലും മല്‍സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി

ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കേരളത്തിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ മുഴുവന്‍ സീറ്റിലും മല്‍സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി
X

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എഎപി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി കേരളത്തിലെത്തും. തുടര്‍ തീരുമാനങ്ങള്‍ പിന്നിട് അറിയിക്കുമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരളത്തില്‍ മുഴുവന്‍ സീറ്റിലും മല്‍സരിക്കാന്‍ ദേശീയ നേതൃത്വം അനുമതി നല്‍കിയെന്ന് ആംആദ്മി കേരള അധ്യക്ഷന്‍ വിനോദ് മാത്യു പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കാനാണ്തീരുമാനം. സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലേക്ക് ഉടനെ കടക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു. കേരളത്തിലെ മൂന്നു മുന്നണിയിലും എതിര്‍പ്പുള്ള ജനതയ്ക്കായി നാലാമതൊരു രാഷ്ട്രീയപ്പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി എന്നും വിനോദ് മാത്യു വ്യക്തമാക്കി.

Next Story

RELATED STORIES

Share it