Latest News

അസം കുടിയൊഴിപ്പിക്കല്‍; രാജ്യം ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ വിഭജിച്ച് നല്‍കുന്ന നിന്ദ്യമായ സാഹചര്യത്തില്‍: കെ കെ റൈഹാനത്ത്

അസം കുടിയൊഴിപ്പിക്കല്‍; രാജ്യം ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ വിഭജിച്ച് നല്‍കുന്ന നിന്ദ്യമായ സാഹചര്യത്തില്‍: കെ കെ റൈഹാനത്ത്
X

ആലുവ: ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ് പാലിക്കുക, അസമില്‍ ബുള്‍ഡോസറുകള്‍ക്ക് കീഴില്‍ നീതി തകര്‍ക്കപ്പെടുന്നു, പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന ബുള്‍ഡോസിംഗ് നിര്‍ത്തുക. എന്ന പ്രമേയത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആലുവ മണ്ഡലം കമ്മിറ്റി റെയില്‍വേ സ്റ്റേഷന് സമീപം പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കും വഹിക്കാത്ത രാജ്യത്തെ ഒറ്റുകൊടുത്തവരാണ് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരുടെ പിന്മുറക്കാരെ രാജ്യത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ വിഭജിച്ച് നല്‍കുന്ന നിന്ദ്യമായ സാഹചര്യത്തിലൂടെയാണ് രാജ്യം പോകുന്നതെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ് സുനിത സലാമിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഫസീല യൂസഫ്, ആലുവ മണ്ഡലം സെക്രട്ടറി സനൂഫിയ കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ബല്‍ക്കീസ് അസീസ് ,എസ്ഡിപിഐ ആലുവ മണ്ഡലം സെക്രട്ടറി സലിം കുഴുവേലിപ്പടി തുടങ്ങിയവര്‍ പ്രതിഷേധ ധര്‍ണയില്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.

Next Story

RELATED STORIES

Share it