Latest News

വാഹനപരിശോധനയ്ക്കിടെ എഎസ്‌ഐയ്ക്ക് ബൈക്കിടിച്ച് പരിക്ക്

വാഹനപരിശോധനയ്ക്കിടെ എഎസ്‌ഐയ്ക്ക് ബൈക്കിടിച്ച് പരിക്ക്
X

ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ എഎസ്‌ഐയ്ക്ക് ബൈക്കിടിച്ച് പരിക്കേറ്റു. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റ് എഎസ്‌ഐ അമീര്‍ഖാന് ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം- പുനലൂര്‍ റോഡില്‍ മുരുക്കുംമൂട്ടില്‍ വൈകുന്നേരം നാലിനായിരുന്നു സംഭവം.

ബൈക്കില്‍ മൂന്നുപേര്‍ വരുന്നതുകണ്ട് പോലിസ് കൈകാണിച്ചെങ്കിലും ഇവര്‍ അമിതവേഗതയില്‍ വെട്ടിച്ച് കടന്നു. തൊട്ടുപിന്നാലെ എത്തിയ ബൈക്ക് ഇതോടെ നിയന്ത്രണംവിട്ട് അമീര്‍ഖാനെ ഇടിക്കുകയായിരുന്നു. കൈയ്ക്കും കാലിനുമാണ് പരിക്ക്. ട്രാഫിക് നിയമം ലംഘിച്ച് ബൈക്കില്‍ സഞ്ചരിച്ച മൂന്നംഗസംഘത്തെ പോലിസ് മറ്റൊരു സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it