കാള സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എഎസ്ഐ മരിച്ചു
ജോലി കഴിഞ്ഞ് മടങ്ങവേ കോവിലകത്തുംപാടം എല്‍ഐസി ഓഫീസിന് മുന്നില്‍ വച്ച് ജോണ്സണ് സഞ്ചരിച്ച സ്കൂട്ടറില്‍ കാള ഇടിക്കുകയായിരുന്നു
BY SNSH9 Dec 2021 5:31 AM GMT
X
SNSH9 Dec 2021 5:31 AM GMT
തൃശൂര്‍: കാള സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ എഎസ്ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കുറ്റൂര്‍ സ്വദേശി കെ എ ജോണ്സണ്(48) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് മടങ്ങി പോകുന്നതിനിടെ കോവിലകത്തും പാടം എല്‍ഐസി ഓഫിസിന് മുന്നില്‍ വച്ചാണ് അപകടം ഉണ്ടായത്.രാത്രി 11 മണിയോടെയാണ് അപകടം. ജോണ്സണ് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാള ഇടിക്കുകയായിരുന്നു. ഇതോടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ജോണ്സണ് റോഡിലേക്ക് തെറിച്ച് വീണാണ് അപകടം. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നേരത്തേ പേരാംമഗലം സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ജോണ്സണ് കഴിഞ്ഞ രണ്ട് വര്‍ഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. പിതാവ്: ആന്റണി. മാതാവ്: ശോശന്നം. ഭാര്യ: ജിന്‍സി അധ്യാപികയാണ്. വിദ്യാര്‍ത്ഥികളായ ജിസ്മി, ജോവല്‍ എന്നിവര്‍ മക്കളാണ്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT