Latest News

രാജസ്ഥാന്റെ വാക്‌സിന്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്ന് അശോക് ഗലോട്ട്

രാജസ്ഥാന്റെ വാക്‌സിന്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്ന് അശോക് ഗലോട്ട്
X

ജയ്പൂര്‍: രാജസ്ഥാന്റെ കൊവിഡ് വാക്‌സിന്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട്. 1.5 ദശലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മന്‍ഡവ്യക്ക് എഴുതിയ കത്തില്‍ ഗലോട്ട് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്റെ അളവനുസരിച്ച് വാക്‌സിന്‍ നല്‍കുന്നവരുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ 18 വയസ്സിനുമുകളിലുളളവര്‍ക്ക് സൗജന്യമാക്കിയ ശേഷം 20000 മുതല്‍ 30000 വരെ മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

വിഷയത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൊവിഡ് മൂന്നാം ഘട്ടത്തെ പ്രതിരോധിക്കാവുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യസംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യസ്ഥാനില്‍ ഇതുവരെ 2.59 കോടി പേര്‍ക്കാണ് വാക്‌സിന്‍ ഒന്നാം ഡോസ് നല്‍കിയിട്ടുള്ളത്. ഇതില്‍ 44ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചു.

Next Story

RELATED STORIES

Share it